top of page

ഹൃദയമിടിപ്പ്

Updated: Mar 26, 2023



ഒരു ചെറു പുഞ്ചിരിയോടെ യാത്ര പറയാൻ എന്നും ശ്രമിക്കുക...ചിലപ്പോൾ അതു കാണുന്നവർക്കു മറ്റൊരു തുടക്കം സമ്മാനിച്ചേക്കാം...

ജീവൻ മുറുകെ പിടിച്ചു ഓരോ ചുവടു മുന്നോട്ടു വെക്കുമ്പോഴും,

തണുത്തു മരവിച്ച കാലുകൾ മുന്നോട്ടു നീങ്ങാൻ മടിക്കുമ്പോഴും,

കൂട്ടുനിന്ന താരങ്ങൾ മേഘകാട്ടിൽ മറയുമ്പോഴും,

ആഞ്ഞടിക്കുന്ന പേമാരി ആരോടെന്നില്ലാതെ ദേഷ്യം കാണിക്കവെ,

അവൻ്റെ മനസ്സിൽ അണയാതെ കത്തി നിന്നൊരു വെളിച്ചം ഉണ്ട്,

ഒരു നിധി പോലെ അവൻ സൂക്ക്ഷിച്ചു വെക്കുന്ന ഒരു ചിത്രം.


നിലവിളക്കുമേന്തി മേടുവരാന്തയിൽ ജീവിതത്തെയും, പ്രകൃതിയേയും, ജീവനേയും വെല്ലുവുളിച്ചു, എന്തിനെയും ജയിക്കാൻ അവനോടൊപ്പം കൂട്ടുനിൽകുന്ന ഒരു കുറുമ്പി പെണ്ണിന്റെ ചിത്രം.


മുഖത്തെ ഈറൻ തുടച്ചു മാറ്റി

പാതിയടഞ്ഞ കണ്ണുകൾ കോണ്ടു അവൻ ദൂരേക്കു നോക്കി,

കത്താൻ മടിയുള്ള അണഞ്ഞ വെളിച്ചത്തിൽ

അവൾ അവനെയും കാത്തു നിൽക്കുന്നു.


മുഷ്ടി മുറുകെ പിടിച്ചു

പ്രാണൻ കൈവിടാൻ മടിച്ചു നിന്ന അവൻ,

പതിയേ വെളിച്ചം ലക്‌ഷ്യം വെച്ചു നടന്നു.

അടുക്കുന്തോറും കാൽപാടിന്റെ എണ്ണം കുറഞ്ഞും,

വേഗം കൂടിയും വന്നു.

വിച്ചു, മേനി അണഞ്ഞു അവൻ ആ വീട്ടുപടിക്കൽ വന്നു വീണു.

അവസാന പടി കേറാൻ മനസ്സു് സമ്മതം മുഉളിയെങ്കിലും,

ശരീരം വിസമ്മതിച്ചു.


അവൾ ഓടിവന്നു, അവനെ മാറോടു ചേർത്തു പിടിച്ചു,

പുണർന്നു, അശ്ളേഷിച്ചു, കെട്ടിപിടിച്ചു.


അവസാന ശ്വാസം അവൻ എടുക്കുമ്പോൾ അവൻ കേട്ടത് അവർക്കു ജനിക്കാൻ പോകുന്ന അവരുടെ കുഞ്ഞിന്റെ ഹൃദയമിടിപ്പായിരുന്നു.


ഒരു ചെറുപുഞ്ചിരിയോടെ അവൻ പതിയേ കണ്ണടച്ചു

ശ്വാസം നിലക്കുന്നതിനു മുൻപ്, വീണ്ടും ഒരുതവണ കു‌ടി

ആ ശബ്ദമൊന്നു കേൾക്കാൻ.

コメント


bottom of page