എന്താണു പ്രണയം...
- Nadeem Shaheer
- Oct 23, 2020
- 1 min read
Updated: Apr 11, 2023

അറിഞ്ഞവർ അറിഞ്ഞവർ പറയാൻ
കൊതിക്കുകയും, മടിക്കുകയും ചെയുന്ന ചോദ്യം...
എന്താണു പ്രണയം...?
പലനാൾക്കപ്പുറം കണ്ടൊരു തോഴൻ
പതിവില്ല മൗനം അറിയാതെ നടിക്കവേ,
വികല്പം അതെന്തെന്നു ആരാഞ്ഞു ഞാൻ,
മടികൂടാതെ മറുപടി തന്നു അവൻ.
എന്താണു പ്രണയം? ഏതാണ് പ്രണയം?
ആർക്കുണ്ട് പ്രണയം? പറയൂ സനിധെയം.
നിഷ്കളം അലയുന്ന മനസ്സു നിസ്ഥാപം.
ചഞ്ചലം പാടുന്ന വാനി ഇന്നു നിശബ്ദം.
ചെറുപുഞ്ചിരി തൂകി, നോവു അടക്കി ഞാൻ,
ആ മുഖം നോക്കി മൊഴിഞ്ഞു പതിയേ,
നിൻ ജീവിതത്തിന് തുടക്കം പ്രണയം.
എൻ ജീവിതത്തിന് ഒടുക്കം പ്രണയം.
അറിയാതെ പറയാതെ കടന്നു വന്നു പ്രണയം.
പൊഴിയാതെ മറയാതെ ബന്ധനം പ്രണയം.
അറിഞ്ഞവർക്കു അറിഞ്ഞവർക്കു തീരാ കടൽ പ്രണയം.
അറിയാത്തവർക്ക് ദൂരെ സൂര്യോദയം പ്രണയം.
നിനക്കും ഉണ്ടു എവിടെയോ പ്രണയം,
എനിക്കും ഉണ്ടു എവിടെയോ പ്രണയം.
Comments