എഴുതി വെക്കാം ഞാൻ...
- Nadeem Shaheer

- Mar 23, 2019
- 1 min read
Updated: Mar 26, 2023

അഴക് എന്തെന്ന് കണ്ടു ഞാൻ
നിൻ നിഴൽ തൊട്ട സ്പടികം .
പ്രണയം എന്തെന്നു അറിഞ്ഞു ഞാൻ
നിൻ സ്പർശം തൊട്ട നേരം.
പെയ്തു വീണ തുള്ളികൾ സ്വരമായി,
മൗനം അറിഞ്ഞ തമ്പുരു വാചാലമായി,
ദൂരെ കണ്ട നിൻ അമ്പലം ഗാഢമായി,
ക്ഷീണം അറിഞ്ഞ മേനി ഉണർവായി.
ശ്വാസം നിൻ പേര് ചൊല്ലിയപ്പോൾ,
ഉള്ളം നിൻ ചിത്രം വർണിച്ചപ്പോൾ,
ജീവൻ നിന്നിലേക്ക് സമർപ്പിച്ചപ്പോൾ,
ബാക്കി ആയതു വെറും ഭൂതകാലം.
ഉള്ളിലെ ആരാധിതൻ മറഞ്ഞ നേരം,
വിണ്ണിലെ എല്ലാം നിന്ദിച്ച നേരം,
മരണം സ്നേഹിതനായി സമ്മതിച്ച നേരം,
കനലായി വന്നു കാന്തി കാട്ടി ദേവത നീ.
അറിയില്ല ഈ പ്രാണൻ എത്രനാൾ.
പറയില്ല നിയതി ആരോടും ഇനി ഇത്രനാൾ.
വാക് തരാം ഞാൻ ഇത്ര മാത്രം,
എഴുതി വെക്കാം ഞാൻ
നാം പ്രണയം എൻ നിണത്താൽ...





Comments