പ്രപഞ്ചം സാക്ഷിയായി
- Nadeem Shaheer
- Mar 23, 2019
- 1 min read
Updated: Mar 26, 2023

പതിയേ മൂളി സമ്മതം തന്നു പിന്നെയും,
പാതി അടഞ്ഞ കണ്ണുകൾ ക്ഷണിച്ചു എന്നെയും.
വിരിഞ്ഞു നിൽക്കും ചുണ്ടുകൾ വിറക്കും എൻ സ്പർഷനത്തിൽ,
പൊന്നിൻ നൂൽ ഓടി നടക്കും നിൻ അരക്കെട്ടിൽ.
കാഴ്ച കണ്ടു നാണിച്ചു, കണ്ണടക്കും നിശയിൽ,
മാരുതൻ സന്ദേശകനാക്കും, ദിക്കുകൾ സാക്ഷിയായ്യ്
ലയിക്കാൻ നമുക്കു ഇന്ന്, ഈ പൂവിന് കട്ടിലിൽ,
ഒന്നായിചേരാം നമുക്കു ഇന്ന് ഈ പ്രപഞ്ചം സാക്ഷിയായ.
Comments