top of page

മാനം നൊക്കി ഒരു രാത്രി...

Updated: Mar 26, 2023


ree
ചിലപ്പോൾ തോന്നും ഈ രാത്രി എനിക്ക് വേണ്ടി മാത്രം ആണ് എന്ന്...

കത്തി നിലച്ച കനൽ കട്ട പോൽ

കറുപ്പ് നിറഞ്ഞു ഈ നിശയും,

നിലച്ചു നിന്ന തീ വെട്ടം പോൽ

മരിച്ചു വാനം അങ്ങ് മേലെയും.


ഓടി മടുത്ത എൻ ഓർമ്മകൾ പലതും

പുനർജനിക്കാൻ ഊർജം വീണ്ടെടുക്കവേ,

വീണു മടുത്ത ഈ ജീവിതം ഇനിയും

പഠിപ്പിക്കാൻ എന്തോ മാറ്റിവെക്കുമോ?


കൂടെ ചിരിക്കാൻ ഉള്ളം കൊതിച്ചിട്ടും

ആരോടും അടുക്കാൻ മനസ്സ് മടിക്കവേ,

കൂടെ നടക്കാൻ അവളെ തിരഞ്ഞു അലയുമ്പോൾ

വിരഹം മാത്രം ബാക്കി ആകുമോ?


ഇരുട്ടിൽ പാപങ്ങൾ ചെയ്യാൻ മടിച്ച ഭൂതം,

പകലിൽ നല്ലതു നിന്ദിക്കാൻ പഠിപ്പിച്ച വർത്തമാനം,

രണ്ടിനും ഇടയിൽ ജീവിച്ചു തീർക്കും

പുണ്യാത്മാവായ പാപിയും ഞാൻ.


നാളെകൾ സ്‌നേഹിച്ചു ശീലിച്ച ഞാൻ

ഇന്നലെകൾ വരിക്കാൻ എന്തെ മടിക്കുന്നു?

ഇന്നലെകൾ സ്മരിക്കാൻ ആഗ്രഹിച്ച ഞാൻ

അറിയാതെ എന്തേ തേങ്ങുന്നു?


ബാക്കി വെക്കാൻ ഒന്നും ആഗ്രഹിക്കാതെ

മടങ്ങണം ഏവർക്കും എന്നോ ഈപ്പോഴോ.

ഈ രാത്രി പുതക്കും തണുപ്പിനെ ഹൃദ്യമായി

യാത്ര പറഞ്ഞു നീങ്ങും ഞാൻ ഇന്നോ.



Comments


bottom of page