top of page

സമ്മദം

Updated: Mar 26, 2023



ചില ചോദ്യങ്ങൾക്കു മറുപടി പറയുന്നത് സ്വരങ്ങൾ അല്ല മറിച്ചു മിഴികൾ ആണ് ....അറിയുക, മറുപടി കൊടുക്കുക.


ദൂരെ നിൽക്കും മലഞ്ചരിവുകൾ,

ഓർമിപ്പിക്കും എന്തിനേയോ.

അറിയാതെ അടുത്ത് ചരിഞ്ഞു കിടക്കും,

ഒഴുകും അരയുള്ള പെണ്ണിനെയോ.


വളർന്നു കിടക്കും വൃക്ഷകൂട്ടം

മറഞ്ഞു നിൽക്കും കുന്നിനെയോ.

ഓടിനടക്കും നൂലിന്ചരട്

മറയ്ക്കാൻ ശ്രമിക്കും ഇവളുടെ ഇടുപ്പിനേയോ.


സൂര്യകിരണം എടുത്തു കാട്ടും

മലഞ്ചരുവിന് ഭംഗിയെയോ.

എവിടെനിന്നോ ഒളിഞ്ഞു നോക്കും വെളിച്ചം

എടുത്തു കാട്ടും ഇവളുടെ മാറിനെയോ.


വിടവിൽ പാറിനടക്കും കാറ്റു

കുളിരു നൽകും എന്തിനേയോ.

പാതി ഉറക്കം നടിച്ചു മൂളും ഇവൾ

കുളിരു നൽകും എന്നെയോ.


വാനം മുട്ടെ ഞെളിഞ്ഞു നിൽക്കും

ആരും കീഴടക്കാത്ത ഈ ചരുവിനെയോ.

ഒരു ശ്വാസം അകലേ കാത്തു നിൽകും ഞാൻ,

എന്തിനോ വേണ്ടിയുള്ള സമതത്തിനെയോ.

Comments


bottom of page