സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ...
- Nadeem Shaheer

- Mar 23, 2019
- 1 min read
Updated: Mar 26, 2023

പണ്ട് കുട്ടിത്തം എന്നോടു ചോദിച്ചു,
എന്താ വേണ്ടെ എന്ന്? ഞാൻ ഒന്നും മിണ്ടിയില്ല.
പിന്നെ കൂട്ടുകാർ എന്നോടു ചോദിച്ചു,
എന്താ വേണ്ടെ എന്ന്? അപ്പോഴും ഞാൻ മൗനം നടിച്ചു .
ഇപ്പം കാലം എന്നോടു ചോദിക്കയാ,
എന്നതാടാ ഉവ്വേ നിനക്ക് വേണ്ടെ എന്ന്?
മുൻപ് മടക്കിഅയച്ച ആ ചോദ്യത്തിന് ഉത്തരം അറിയാൻ ഞാൻ ഒന്നു കണ്ണടച്ചു.
മനസ്സിൽ തെളിഞ്ഞത് ഒരു മുഖമാ,
നല്ല ഉരുണ്ടു ചിരിച്ച ഒരു കുസൃതി മുഖം.
മുഖത്തു വിരിഞ്ഞ കള്ളചിരികണ്ടു തലയാട്ടി കാലം തിരിച്ചൊരു ചിരി തന്നു മടങ്ങി.
കിട്ടുമായിരിക്കും, കൊണ്ടു തരുമായിരിക്കും.
ഇല്ലേൽ മുണ്ടും മടക്കി ഉടുത്തു ഇറങ്ങേണ്ടിവരും,
സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ.





Comments