വഴിതെറ്റിയ വരികൾ...
- Nadeem Shaheer
- Mar 21, 2019
- 1 min read
Updated: Mar 26, 2023

തളർന്നു നിന്ന ഹൃദയം
താണു നിന്ന മിഴികൾ
തുളുമ്പി വിതുമ്പി കണ്ണീർ
തിരികെ മരുപ്പടി മൗനം
മരണം അറിഞ്ഞു ശെരികൾ
മരവിച്ചു പോയ സ്‌നേഹം
മാറ്റിവെച്ച വാക്കുകൾ
തിരിച്ചെടുക്കാൻ കഴിയാത്ത കർമ്മങ്ങൾ
ഉത്തരം ഇല്ലാത്ത ചോദ്യം
ഉറഞ്ഞു പോയ മനം
ഉരുകി, തെറ്റി നിക്കണ ജീവിതം
അതിൽ സുഖം കണ്ടു ഈ ഞാനും .
അടഞ്ഞു നിൽക്കേണ്ട മിഴികൾ
അടക്കി വെക്കേണ്ട വിതുമ്പൽ
ആടിയുലഞ്ഞ പ്രതീക്ഷകൾ
എവിടെയോ വഴിതെറ്റി ഞാനും
Comments