പിരിയാം
- Nadeem Shaheer

- Mar 21, 2019
- 1 min read
Updated: Mar 26, 2023

ഒരിക്കൽ എന്റെ പ്രിയമായി ഇരുന്നവളെ,
ഇന്നു നമുക്കു പിരിയാം.
കാലത്തിന്റെ കടമ്പകൾ കടന്നു,
എവിടെയെങ്കിലും കണ്ടുമുട്ടാം.
സമയം സമ്മാനിച്ച കഥകളെ,
ഒരിക്കലും മറക്കാതിരിക്കാം.
നമ്മുക്കു പറ്റിയ തെറ്റുകൾക്കു
വിധിയെ പഴിചാരാം.
പറയാൻ മറന്ന പലതും ബാക്കിവെച്ചു
എന്നെന്നേക്കുമായി നമുക്കു ഇന്നു പിരിയാം.





Comments