കടൽ കരയിൽ സന്ധ്യയുടെ കളിയാക്കൽ.
- Nadeem Shaheer

- Feb 23, 2019
- 1 min read
Updated: Mar 26, 2023

ഇരുട്ടിൽ നനഞ്ഞു നില്കും സന്ധ്യയേ... വെളിച്ചം നീ മറക്കയാണോ ?
നിന്നെ തേടി നടക്കും സുര്യനെ... ഒളിച്ചു കളിച്ചു നടക്കുകയാണോ ?
പാതി അടഞ്ഞ പൂക്കളെ നീ... പാട്ടുപാടി ഉറക്കുകയാണോ ?
കുറുമ്പ് കാട്ടും രാത്രിയെ നീ .... കാത്തു കാത്തു നിൽകയാണോ ?
ദൂരേ കേൾക്കും കായൽ പാട്ടിൽ ... കൂടെ ആടി രസിക്കയാന്നോ ?
കുടെ കളിക്കും കള്ളിപ്പെണ്ണിന് നീ ... കാവലായി നിൽക്കയാണോ ?
കരയാൻ മടിച്ച മേഘക്കൂട്ടം തണലായ് മുകളിൽ നിറയുവാണോ?
വെന്തു നീറി നിൽക്കും വാനം .... ഭംഗി നിന്റെ കൂട്ടെയെന്നോ ?
കടൽകാറ്റിൽ ആടും എന്നെ നോക്കി നീ ചിരിക്കയാണോ ?
ഓർമ്മിക്കാൻ ആരുമില്ലാത്തവനെ നീ മറക്കാതെ തിരക്കയാണോ ?





Comments