അവസാന ചോദ്യം
- Nadeem Shaheer

- Feb 25, 2019
- 1 min read
Updated: Mar 26, 2023

കിഴക്കു നിന്നു വീശും പാതിരാക്കാറ്റിൽ,
പൊഴിയും ഇലകൾ പോലെ. ഇരുണ്ടു നിൽക്കും മേഘം പൊഴിക്കും,
മഴനീർ തുള്ളികൾ പോലെ.
ഓടിനടക്കും നദിയിൽ മുങ്ങും,
നദിതട്ടിലേ ചെടികൾ പോലെ.
ആഞ്ഞടിക്കും പേമാരിയിൽ,
ഏകനായ് നില്കും ജീവനില്ല ശിഖരം പോലെ.
ദിശയില്ല പാറിനടക്കും,
ലക്ഷ്യമില്ലാ പറവയെ പോലെ. ഹൃദയത്തുടിപ്പു ഇല്ലാതെ നിൽക്കും,
പ്രാണാനില്ല ശരീരം പോലെ. അലയിടും ഓളങ്ങൾ മായ്ക്കും,
കരയിൽ വിരിയുന്ന കാല്പാടുകൾ പോലെ.
ഇവയെല്ലാം പോലെ ആയിത്തീർന്നു എനിക്ക് അവളോടുണ്ടായിരുന്ന പ്രണയം.
ഇതറിഞ്ഞു ജീവിതം ചിരിച്ചുകൊണ്ട് എന്നോട് ഒരിക്കൽ ചോദിച്ചു, അവൾ ഇല്ലാതെ എന്തിനാണ് നിനക്കീ ജീവിതം?
അവളെ മറക്കാൻ ഞാൻ സമ്മാനിക്കട്ടെ നിനക്ക് മരണം.
ഞാൻ മറുപടി കൊടുക്കാത്ത ഒരേയൊരു ചോദ്യം.
എന്റെ അവസാനത്തെ ചോദ്യം.





Comments