പ്രണയം ...
- Nadeem Shaheer

- Mar 11, 2019
- 1 min read
Updated: Mar 26, 2023

സൂര്യൻ നാണിച്ചു നില്കും സന്ധ്യയിൽ,
ചാറ്റൽ മഴ പൊടിക്കും വാനിൽ,
തണുത്ത ഒരു മഴനീർ തുള്ളിപോലെ,
കുളിരുകൊണ്ട് നിറഞ്ഞു എന്റെ ഉള്ളിലെ പ്രണയം.
ഏകാന്തമായ അലയുന്നൊരു മനസ്സിൽ,
രാഗാർദ്രമായ് തോന്നുന്നൊരു വചസ്സിൽ,
ദിശ തെറ്റിയ ഒരു വേനൽ കാറ്റുപോലെ,
പറയാതെ കടന്നെത്തി ഈ പ്രണയം.
കണ്ണടച്ച് മൊഴികൾ കേട്ടു,
കൺതുറന്നു മിഴികൾ കണ്ടു,
എൻ മനസ്സു പറയാതെ വഴുതി,
അറിയാതെ തോന്നി എനിക്ക് ഈ പ്രണയം.
മറക്കാതെ ഇടിക്കും ഹൃദയം പോലെ,
നിർത്താതെ ഒഴുകും പുഴകൾ പോലെ,
എന്നും അലയിടും ഓളങ്ങൾ പോലെ,
മരിക്കാതിരിക്കട്ടെ എന്റെ ഈ സുന്ദര പ്രണയം.





Comments