top of page

പിരിഞ്ഞ വിരഹം

Updated: Mar 26, 2023



വിരഹം ദുഖമാകാം, അവസാനവും ... ആനന്ദമാകാം, ജ്ഞാനവും ... നിർണയിക്കുക.

അറിയാതെ അകന്നിട്ടും, പറയാതെ പിരിഞ്ഞിട്ടും, കഴിയാതെ മറന്നിട്ടും, മരിക്കാതെ മറഞ്ഞിട്ടും,

ഓർമകൾ പലതും നമ്മൾ ഓർക്കാതിരുന്നിട്ടും. സ്നേഹിച്ച സമയം നമ്മൾ ശാപമായ പറഞ്ഞിട്ടും. നോവുകൾ പലതും നമ്മൾ പറയാതിരുന്നിട്ടും. നിൻ മുഖം ഉള്ളിൽ എവിടെയോ അറിയാതെ നിറഞ്ഞിട്ടും.

ഉള്ളിലേക്ക് നോക്കി കണ്ണുകൾ തുടക്കുന്ന എന്നോട് ഞാൻ ചോദിച്ചു

പിരിയണോ നിനക്ക് ഇപ്പൊ ? അറിയണോ നിനക്ക് വിരഹം ? മറയണോ നിനക്ക് ഇപ്പൊ ? മായ്ക്കണോ നിന്റെ അസ്തിത്വം ?


Comments


bottom of page